Thursday, July 15, 2021

പത്ത് കഴിഞ്ഞോ; വിപുലമായ സാധ്യതകൾ കാത്തിരിക്കുന്നു

 പത്ത് കഴിഞ്ഞോ; വിപുലമായ  സാധ്യതകൾ കാത്തിരിക്കുന്നു


പത്താം തരം ഫലം പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ ആദ്യമായി 99.47% വിജയം. 1,21,318 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്. മികച്ച വിജയം നേടിയവർക്ക്  അഭിനന്ദനങ്ങൾ. കുറച്ചു  ഗ്രേഡ് കുറഞ്ഞ് പോയവർ നിരാശരാകണ്ട.  പരീക്ഷകൾ ഇനിയും വരും. ശ്രദ്ധിച്ചു മുന്നേറിയാൽ അതിമനോഹര വിജയങ്ങൾ സൃഷ്ടിക്കാൻ ഇനിയും അവസരങ്ങൾ ഏറെയുണ്ട്.


പത്ത് കഴിഞ്ഞ് എങ്ങോട്ട് തിരിയണമെന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് നേരിടുന്ന ആദ്യ പ്രധാന  ചോദ്യമായിരിക്കും ഇത്.  ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ച് വേണം  തീരുമാനമെടുക്കാൻ. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.


പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. ഏത് കോഴ്സ് തിരഞ്ഞെടുത്താലും മികച്ച പഠന നിലവാരം പുലർത്താനും പഠനത്തോടൊപ്പം അവരവരുടെ കഴിവും ശേഷിയും വളർത്തിയെടുക്കാനും ശ്രമിക്കണം.


ഹയർ സെക്കണ്ടറി


✅ പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.അവരവരുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും അവിടെ ലഭ്യമായ വിഷയങ്ങളും  സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നു കഴിഞ്ഞാൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  ഓരോ വിഷയവും പഠിച്ചുകഴിഞ്ഞാലുള്ള  തുടർസാധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത്. സയൻസ് വിഷയങ്ങൾ തെരഞ്ഞടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും ഉപരി പഠന അവസരങ്ങൾ കുറേക്കൂടി വിപുലമായിരിക്കും. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്താലും  കരിയറിൽ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്.


✅ കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്- https://nios.ac.in/  കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള)

http://scolekerala.org/

വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം. തിരഞ്ഞെടുക്കപ്പെട്ട  സ്‌കൂളുകളില്‍ സ്കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് +2 പഠനത്തിന് സമാന്തരമായി ചെയ്യാം. പി.എസ്.സി അംഗീകരിച്ചതാണ്.


 ✅ കേരള സർക്കാറിന്റെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 389 സ്‌കൂളുകളിലായി 35 വൊക്കേഷണൽ കോഴ്‌സുകളാണ് പഠിപ്പിക്കപ്പെടുന്നത്. തൊഴിപരമായ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വി.എച്ച്.എസ്.സി കളിലെ ചില കോഴ്‌സുകൾ ചില പി.എസ്.സി പരീക്ഷകൾക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. കാർഷിക, പാരാമെഡിക്കൽ മേഖലകളിലെ കോഴ്‌സുകൾ തിരഞ്ഞെടുത്തവർക്ക് ബന്ധപ്പെട്ട മേഖലയിൽ ഉപരിപഠനത്തിന്  സവിശേഷാവസരം ലഭിക്കും. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന് അനുഗുണമായ കോഴ്‌സുകളും വി.എച്ച്.എസ്.സികളിൽ ഉണ്ട്.

വെബ്സൈറ്റ്:

http://www.vhse.kerala.gov.in/vhse/index.php

 


✅ ഐ.എച്ച്.ആർ.ഡി നടത്തുന്ന 15 ടെക്നിക്കൽ ഹയർ സെക്കൻഡറി   സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രെറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി സാങ്കേതിക വിഷങ്ങൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്.

വെബ്സൈറ്റ്:

http://www.ihrd.ac.in/


✅ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള  അറബിക് കോളേജുകളിൽ നടത്തപ്പെടുന്ന  അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ് പ്ലസ്‌ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനും മറ്റു വിശദവിവരങ്ങൾക്കും കോളേജുകളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.


✅ ഡൽഹിയലുള്ള സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ സംസ്കൃത ഭാഷക്ക് പ്രാധാന്യമുള്ള XI, XI പഠിക്കാം (പ്രാക്- ശാസ്ത്രി കോഴ്സ്)


വെബ്സൈറ്റ്:

http://sanskrit.nic.in/


✅ ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം.

വെബ്സൈറ്റ്:

 www.kalamandalam.org


 +2 പഠനത്തിന് ശേഷം മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപങ്ങളിൽ തുടർപഠനം ലക്ഷ്യമാക്കുന്നവർ ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം വിവിധ എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി കൂടി തയ്യാറെടുക്കാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനകരമാവും. ഏത് സ്ട്രീമിൽ പഠിച്ചവർ ആയാലും +2 കഴിഞ്ഞാൽ എഴുതാൻ സാധിക്കുന്ന നിരവധി പ്രവേശന പരീക്ഷകൾ ഉണ്ട് എന്നത് മറക്കാതിരിക്കുക


സാങ്കേതിക  പഠനം

 പോളിടെക്നിക്ക് കോളേജുകൾ 

✅ പത്താം ക്‌ളാസ് പൂർത്തിയാക്കി സാങ്കേതിക പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉചിതമായ ഒന്നാംതരം കോഴ്‌സുകളാണ് 51 പോളിടെക്‌നിക് കോളേജുകളിൽ നടത്തപ്പെടുന്ന 19 ബ്രാഞ്ചുകളിലായുള്ള  എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർവീസുകൾ, പൊതുമേഖല സ്ഥാപങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി തേടാൻ ശ്രമിക്കാവുന്നതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിംഗ് ഡിഗ്രി പ്രവേശനം   തേടുകയും ആവാം. ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച്  +2/വി എച്ച്.എസ്.ഇ/ ഐ.ടി.ഐ എന്നിവ പഠിച്ചവർക്ക് പോളിടെക്നിക്കുകളിലെ രണ്ടാം വര്ഷ വർഷ കോഴ്‌സുകളിലേക്ക്  പ്രവേശനം നേടാം. എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമെ കൊമേർഷ്യൽ പ്രാക്റ്റീസ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക്നിക്കുകളിൽ അവസരങ്ങളുണ്ട്.


വെബ്സൈറ്റ്:

www.polyadmission.org


✅ ഐ.എച്ച്.ആർ.ഡി ക്ക് കീഴിലുള്ള 8 മോഡൽ പോളിടെക്നിക് കോളേജുകളെയും ഡിപ്ലോമ പഠനത്തിനായി ആശ്രയിക്കാവുന്നതാണ്.

വെബ്സൈറ്റ്: http://ihrd.ac.in/index.php/model-polytechnic-college


✅ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും തൊഴിൽ നേടാനും ഐ.ടി.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. ഒരു വർഷവും രണ്ട് വർഷവും ദൈർഘ്യമുള്ള കോഴ്‌സുകൾ ഉണ്ട്. പത്താം ക്ലാസ്സ് പരാജയപ്പെട്ടവർക്കും ചേരാവുന്ന ചില കോഴ്‌സുകൾ ലഭ്യമാണ്. സാങ്കേതിക മേഖലയിൽ നൈപുണ്യവും ശേഷിയും ആർജ്ജിച്ചെടുക്കാൻ അവസരം നൽകുന്ന  ഐ.ടി.ഐ കോഴ്‌സുകൾ ഫലപ്രദമായി  പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരസാധ്യതകൾ ഉണ്ട്.

വെബ്സൈറ്റ്:

 http://dtekerala.gov.in


 ✅ കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോൾ കെമിക്കൽ വകുപ്പിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്ലാസ്റ്റിക്ക് ടെക്‌നോളജി, പ്ലാസ്റ്റിക് മൗൾഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ


വെബ്സൈറ്റ്:

https://www.cipet.gov.in/


✅ എൻ.ടി.ടി.എഫ് നൽകുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

വെബ് സൈറ്റ്:

 https://www.nttftrg.com


✅ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന കോഴ്സുകൾ

വെബ്സൈറ്റ്:

 http://iihtkannur.ac.in


✅ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള CIFNET( Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്സുകള്‍

വെബ്സൈറ്റ്:

 https://cifnet.gov.in


സെക്രട്ടറിയൽ പ്രാക്ടീസ്


✅ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന  സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന  രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്.

വെബ്സൈറ്റ്:

 www.dtekerala.gov.in


പാരാമെഡിക്കൽ കോഴ്സുകൾ


✅ പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്ന തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി). പ്രവേശനം എൽ.ബി.എസ് വഴി

വെബ്സൈറ്റ്:

 https://lbscentre.in/


✅ ആയുർവേദിക് നഴ്‌സിംഗ്, ഫാർമസി, തെറാപ്പിസ്റ്റ്  എന്നീ കോഴ്‌സുകളും ആലോചിക്കാവുന്നതാണ്


✅ എ.ഐ.ഐ.എം.എസ്  ഹൃഷികേഷ് നടത്തുന്ന നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റർ ടെക്‌നിഷ്യൻ എന്ന കോഴ്സ്

വെബ്സൈറ്റ്: https://aiimsrishikesh.edu.in


 

ഹൃസ്വകാല കോഴ്സുകൾ


✅  കേരളാ സർക്കാറിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൽകുന്ന ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ  & ഓപ്പറേഷൻ,  ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ കോഴ്‌സുകൾ. ഒരു വർഷത്തെ കോഴ്‌സിന്റെ  ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെന്ററുകളുണ്ട്.


വെബ്സൈറ്റ്:

 www.fcikerala.org.



✅ ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ വിവിധ ട്രേഡ് ഡിപ്ലോമ പ്രോഗ്രാമുകൾ.  ബേക്കറി ആൻഡ് കൺഫക്‌ഷണറി, ഫുഡ് പ്രൊഡക്‌ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹൗസ് കീപ്പിങ് എന്നിവയാണ് ഡിപ്ലോമ പ്രോഗ്രാമുകൾ.


വെബ്സൈറ്റ്:

www.dihm.net/


✅ സഹകരണ മേഖലയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന കോഴ്‌സുകളാണ് ജെ.ഡി.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ. കേരളത്തിലെ 16 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ കോഴ്സ് പത്ത് മാസം ദൈർഘ്യമുള്ളതാണ്


വെബ്സൈറ്റ്:

https://scu.kerala.gov.in/


✅ സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

വെബ്സൈറ്റ്: www.statelibrary.kerala.gov.in


✅ പാദരക്ഷാ മേഖലയുമായി ബന്ധപ്പെട്ടു സെൻട്രൽ ഫുട്‍വെയയർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്‌സുകൾ


വെബ്സൈറ്റ്:

 https://www.cftichennai.in/


 ✅ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് നടത്തുന്ന ചെയിൻ സർവേ കോഴ്സ്

വെബ്സൈറ്റ്:

 https://dslr.kerala.gov.in/


✅ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ-സീ ട്രെയിനിങ് കോഴ്സ് ഫോര്‍ ജനറല്‍ പര്‍പ്പസ് റേറ്റിങ്


വെബ്സൈറ്റ്: https://www.dgshipping.gov.in/


 ✅ സി-ആപ്റ്റ് നടത്തുന്ന പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകൾ (ഫുൾ ടൈം, പാർട്ട് ടൈം കോഴ്‌സുകൾ ലഭ്യമാണ്

വെബ്സൈറ്റ്:

 https://captkerala.com/


✅ സർക്കാർ ഫാഷൻ ഡിസൈൻ ഇന്സ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാര്മെന്റ് ടെക്‌നോളജി പ്രോഗ്രാം


വെബ്സൈറ്റ്: http://dtekerala.gov.in/.


✅ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ  (IIIC) നടത്തുന്ന നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ


വെബ്സൈറ്റ്:

 (https://iiic.ac.in/)


✅  സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി എസ് , കെൽട്രോൺ, ഐ എച്ച്.ആർ.ഡി, എൽ.ബി.എസ്, എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, കേരള സ്റ്റേറ്റ് റൂട്രോണിക്സ്  എന്നീ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ കോഴ്‌സുകൾ


വെബ്സൈറ്റുകൾ യഥാക്രമം


http://lbscentre.kerala.gov.in/

http://www.keltron.org/

http://www.ihrd.ac.in/

https://education.kerala.gov.in/the-state-recource-centre/

https://keralastaterutronix.com/

 

✅ നാഷണൽ സ്കിൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ നൈപുണ്യ വികസന കോഴ്‌സുകൾ


വെബ്സൈറ്റ്:

https://dgt.gov.in/


✅ കേരള കാർഷിക സർവകലാശാലയുടെ ഭാഗമായുള്ള  ഇ പഠനകേന്ദ്രത്തിന്റെ  'ഇ-കൃഷി പാഠശാല' പത്ത് കഴിഞ്ഞവർക്ക് ഓൺലൈൻ കോഴ്‌സുകൾ നടത്തുന്നുണ്ട്.


ലഭ്യമായ കോഴ്‌സുകൾ


👉 ഓർഗാനിക് അഗ്രിക്കൾച്ചർ മാനേജ്‌മെന്റ്

👉 പ്ലാന്റ് പ്രൊപ്പഗേഷൻ ആൻഡ് & നഴ്‌സറി മാനേജ്‌മെന്റ്

👉 പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് ആൻഡ് മാർക്കെറ്റിംഗ് ഓഫ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്

👉 സോയിൽ ഹെൽത്ത് മാനേജ്‌മെന്റ്

👉 പഴം-പച്ചക്കറി സംസ്ക്കരണം, വിപണനം


വെബ്സൈറ്

http://celkau.in/



✅ ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ  കോഴ്സ്.


വെബ്സൈറ്റ്:

http://rttctvm.bsnl.co.in/

http://rttctvm.bsnl.co.in/


കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി കോഴ്‌സുകളും ഉണ്ട്. ഇത്തരം കോഴ്‌സുകൾ തിരഞ്ഞെടുക്കന്നതിന് മുമ്പായി സ്ഥാപനങ്ങളുടെ നിലവാരം, കോഴ്‌സിന്റെ ജോലി സാധ്യത, അധ്യാപകരുടെ യോഗ്യത, ഫീസ്, മുൻ വർഷങ്ങളിൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് ലഭിച്ച അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിച്ച് മനസിലാക്കാൻ മറക്കരുത്.

Saturday, October 10, 2020

ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം AND COMMERCE CAREERS

CAREER OPTIONS FOR COMMERCE STUDENTS

ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം


2020-22 അദ്ധ്യയന വർഷം ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭിക്കും.  അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.


Thursday, October 8, 2020

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം | 18,000 മുതൽ തുടക്ക ശമ്പളം അവസാന തിയ്യതി: ഒക്ടോബർ 27

 https://sdma.kerala.gov.in/wp-content/uploads/2020/10/Notification-Final-07-10-2020-1.pdf

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം | 18,000 മുതൽ തുടക്ക ശമ്പളം

📕 മൾട്ടി ടാസ്‌കിംഗ് ഓഫീസർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി ഒഴിവുകൾ

📕 പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അവസരം 

📕 തിരഞ്ഞെടുക്കപ്പെട്ടാൽ 18,000 മുതൽ 1,00,000 രൂപ വരെ ശമ്പളം 

📕 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗http://bit.ly/kerala-sdma-careers

🔗http://bit.ly/kerala-sdma-careers

📕 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 27

credits to https://www.easyjobalerts.com/2020/10/kerala-sdma-recruitment-2020-apply.html

Wednesday, September 30, 2020

What are the career prospects in transalation in English ?

 What are the career prospects in transalation  in English ?

Well ,There are 9 main areas where your skills in translation will help you to build a career in translation.

They are (1) in global oganisations like WHO ,UNICEF, ... an international organisation will have many official languages like Arabic,Chinese, German,English, French ,Russian ,Japanese etc..-translation of documents from English and into English , interpretation are the two thrust areas of job oppurtinites here(2) copywriting in advertisements / description of products is another area.(3)as cultural adviser for international organisations( face to face communication,report writing, situation analysis ) (4) as event coordinators in international meetings and functions (5) as travel operator/ guide (6)as social media analyst /transalator/copywriter (7) as game tester- proofreading texts provided with games looking for cultural sensitivity and technology bugs (8) sign language interpreters -to help differently abled persons (9)  bilingual translators 

( based on various  internet sources-CKR  )

Detailed reading 

(1).https://www.bachelorstudies.com/article/7-careers-for-translation-students/

(2)https://collegegrad.com/careers/interpreters-and-translators

(3)https://www.thebalancecareers.com/work-from-home-translation-jobs-3542813




Sunday, September 13, 2020

കരിയർ സാധ്യതകൾ -Sareesh payyambally HSST CHOVVA HSS

 കരിയറിൽ എന്റെ ഒരു എളിയ ശ്രമം

SSLC കഴിഞ്ഞു പുതിയ കോഴ്സ് തിരഞ്ഞെടുക്കണം  അതിന് മുന്നേ അറിയേണ്ടേ പഠിക്കാൻ പോകുന്ന വിഷയത്തിൽ എന്തൊക്കെ സാധ്യതകൾ ഉണ്ട് എന്ന് ....? 

Plus two റിസൾട്ട് വന്നു ഇനി എന്ത് പഠിക്കണം....? 

അവരും അറിയട്ടെ വിഷയത്തിന്റെ അനന്ത സാധ്യതകൾ 

എനിക്ക് ജീവിതത്തിൽ ആരാകണം ..?

കുട്ടികൾ നേരത്തേ തന്നെ ലക്ഷ്യബോധമുള്ളവരായി മാറട്ടെ .......

പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ പരിചയത്തിലുള്ള മുകളിൽ പറഞ്ഞ category വിദ്യാർത്ഥികളിൽ ഈ videos എത്തിക്കുന്നതിൽ എനിക്ക് നിങ്ങളുടെ സഹായം വേണം .........

Pls watch ,share and subscribe.........

എങ്ങനെ ഒരു കരിയർ തിരഞ്ഞെടുക്കാം ........

https://youtu.be/caEHc5F9Oig

സയൻസ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/YymQkCQVw2I

കോമേഴ്സ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/Ric649SFAno

ഹ്യൂമാനിറ്റീസ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/5J7zkBKXqLs

പൊതുവേ എല്ലാവർക്കും പറ്റിയ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/5oWsac6lnXU


-Sareesh payyambally HSST CHOVVA HSS


Friday, August 28, 2020

D .EL. Ed ( former TTC)പ്രവേശനത്തിന് അപേക്ഷകൾ 18/9/2020 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി

by CKR ,Alakode (updated 28/08/2020) :സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് മേഖലകളിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-2022 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്-D.EL.Ed) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ്-19 പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇ-മെയിൽ മുഖാന്തിരവും തപാൽ മാർഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലേക്ക് സമർപ്പിക്കാവുന്നതാണ്. ഇ-മെയിലായി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് ഒറിജിനൽ അപേക്ഷ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ 18/9/2020 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെയും അപേക്ഷാഫാറത്തിന്റെയും പൂർണ്ണ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്..
 

More details available here 


Video by VIJITH A P MALOM ON D.El .Ed



(CLICK HERE TO WATCH VIJITH VIDEOShttps://www.youtube.com/channel/UCuv-anORlkjQ_wWVmGNvWFA)

DETAILS
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്. ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം.

അവസാന തിയതി 18.9.2020

1. കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ

2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ.

ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.

യോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഇക്കാര്യത്തിൽ സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല.

അപേക്ഷകർ 01–07–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും.
നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും.

നിശ്ചിത ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഒാഫിസുകളിൽ നിന്ന് ലഭിക്കും. www.education.kerala.gov.in
വൈബ്സൈറ്റിലും ഫോം ലഭിക്കും. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിക്കണം. അല്ലെങ്കിൽ ''0202–01–ജനറൽ എജ്യുക്കേഷൻ–102–06'' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽവേണം അപേക്ഷിക്കാൻ. കോവിഡ് കാരണം ഇമെയിലായും അപേക്ഷ സ്വീകരിക്കും.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റമ്പർ 18...

 വിശദവിവരങ്ങൾ 
www.education.kerala.gov.in
സൈറ്റിൽ ലഭിക്കും.
JUST MAKE A CALL AT 9447739033 FOR DETAILS.
KASARGOD
GTTI KANNIVAYAL 04672  221820:

CLICK HERE TO KNOW MORE ABOUT GTTI KANNIVAYAL


SN TTI NILESWAR
TITTI NAIMARMOOLA
DIET KASARGOD

 KANNUR
MENS TTI KANNUR
WOMEN  TTI KANNUR
TTI MATHAMANGALAM


Wednesday, August 26, 2020

സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ഞാൻ ഒരു സർക്കാർ പോളിടെക്നിക് കോളേജ് അദ്ധ്യാപകനാണ് .സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ആണിത് വീഡിയോ കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ.

9497076025